സിനിമ നിരൂപണം : മരക്കാർ — അറബിക്കടലിന്റെ സിംഹം!

Moview Review: Marakkar — Lion of the Arabian Sea!

poojyam
വ്യാകുലൻ

--

Marakkar — Arabikkadalinte Simham!

കുഞ്ഞാലിമരക്കാർ എന്ന ചരിത്രപുരുഷനെ ആധാരമാക്കിയാണ് സിനിമയുടെ ഇതിവൃത്തം. പക്ഷെ കഥ ശരിക്കുള്ള സംഭവങ്ങളുടെ പുനഃരാവിഷ്കാരമല്ല എന്ന് സംവിധായകനും കഥാകൃത്തും മുൻ കൂർ ജാമ്യം എടുത്തിട്ടുള്ളത് കൊണ്ട് അങ്ങനെ പരാതിപ്പെടാനൊന്നുമില്ല
അല്ലെങ്കിലും ആർക്കാണ് ശരിയായ ചരിത്രത്തിന്റെ നിജസ്ഥിതികൾ അറിയാവുന്നതു. കൂടാതെ എല്ലാവര്ക്കും അവരവരുടെ സ്വന്തം ശരികൾ ഉള്ള ഇക്കാലത്തു അതൊന്നും ചികഞ്ഞു നോക്കി സമയം കളയണ്ട കാര്യമൊന്നുമില്ല. ഒരു സിനിമാക്കഥയായി കണ്ടു ആസ്വദിക്കാം.

കുഞ്ഞാലി മരക്കാർ, പഴശ്ശി രാജാ, വേലുത്തമ്പി ദളവ — അങ്ങനെ വിദേശികളോട് മുന്നിൽ നിന്ന് പൊരുതി വീരമൃത്യു വരിച്ച കേരളീയരായ വളരെ കുറച്ചു വീരയോദ്ധാക്കളെ പാഠപുസ്‌തകത്തിൽ പഠിച്ചിട്ടുള്ളൂ. അതിൽ കുഞ്ഞാലി മരക്കാർ സാമൂതിരിയുടെ സേനാനായകൻ എന്നും പോർട്ടുഗീസുകാർക്കെതിരെ പോരാടി എന്നും പാഠപുസ്തകത്തിൽ ഒന്ന് രണ്ടു വരികളിൽ കേട്ടതല്ലാതെ ഒന്നും കൂടുതലായി പറയാൻ എനിക്ക് വലിയ ആധികാരികമായതും, മൗലികമായതും ഒന്നും അറിവില്ല. എന്നാൽ ഈ അറിവില്ലായ്‍മ ഇങ്ങനെയുള്ള ചരിത്ര സിനിമകളെ മറ്റു മുൻവിധികൾ ഇല്ലാതെ സമീപിക്കാൻ എളുപ്പമാക്കും :-)

ഇക്കാലത്തെ സിനിമകളുടെ റിലീസിന് വളരെ മുൻപേ തുടങ്ങുന്ന ഹൈപ്പ് പ്രൊമോഷൻ കൊണ്ട് ഇതും കൂടുതൽ ഹൈപ് ആണെന്നാണ് വിചാരിച്ചത് . അതുകൊണ്ടു പ്രതീക്ഷ വളരെ കുറവായിരുന്നു. പക്ഷെ കണ്ടു തുടങ്ങിയപ്പോൾ ഉദ്ദേശിച്ചതിൽ നിന്നും വളരെ മെച്ചപ്പെട്ട സിനിമയായി അനുഭവപ്പെട്ടു. ബിഗ് സ്‌ക്രീനിൽ കണ്ടിരുന്നെങ്കിൽ കുറെ കൂടി നന്നായേനെ എന്ന് തോന്നി.(ഞാൻ കണ്ടത് — ആമസോൺ prime — 2022 Jan 1 — New Year day ).

ഒരു വടക്കൻ വീര ഗാഥയാണ്‌ ഈ genre ഉള്ള ഏറ്റവും മികച്ച മലയാള സിനിമ. അത്രത്തോളം വരില്ലെങ്കിലും പഴശ്ശിരാജാ , ഉറുമി, മാമാങ്കം തുടങ്ങിയ സിനിമകളേക്കാളും ലേശം മികച്ചതായി തോന്നി. പ്രിയദർശന്റെ സംവിധാന മികവും, cinematography യും , action sequence കളും
ലോകോത്തര നിലവാരത്തിലുള്ള ഒരു ദൃശ്യ അനുഭവമാണ് മലയാളി പ്രേക്ഷകന് സമ്മാനിക്കുന്നത്. ബാഹുബലി യുടെ കരയിലെ ആക്ഷൻ sequence നേപ്പോലെ മികച്ചതാണ് ഈ സിനിമയിലെ കടലിലെ ആക്ഷൻ sequence കൾ. വളരെ വിലയിരുത്തപ്പെട്ട Life of Pie എന്ന മുഴുനീള കടൽ action movie യെ പ്പോലെ ഒരു ചെറിയ തട്ടിക്കൂട്ട് ഫ്രെയിമായി ഒതുങ്ങിയില്ല ഇതിലെ കടലിലെ ആക്ഷൻ സീനുകൾ ഒന്നും.
തീർച്ചയായും കടൽ കൊള്ളക്കാരുടെ ആധികാരികമായ Pirates ഓഫ് ദി carribean പോലെ അത്ര വരികയില്ലെങ്കിലും. ഏതാണ്ട് പടത്തിൽ ഒള്ള വളരെ ഹ്രസ്വമായ കടൽ പോരാട്ടം വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്.

പടത്തിന്റെ പോരായ്മ കഥയുടെ കെട്ടുറപ്പില്ലായ്മയും വെറും സിനിമാറ്റിക് ആയ വൈകാരികതയ്ക്കപ്പുറത്തു ഒന്നും അനുഭവപ്പെടുന്നില്ല എന്നതാണ്. പഴയ ഐ വി ശശി സിനിമകളെപോലെയോ, അമ്മ താര സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് പോലെ വന്നു പോകുന്ന അസംഖ്യം താരങ്ങളെ കുത്തി നിറച്ചു എന്തിനാണാവോ ഇങ്ങനെ കുറെ കഥാപാത്രങ്ങൾ. മങ്ങാട്ടച്ചനായി അഭിനയിക്കുന്ന ഹരീഷ് പേരടിയുടെ കഥാപാത്രം മാത്രമാണ് എടുത്തു പറയാവുന്ന ഒരു തലത്തിലേക്ക് ഉയരുന്നത് . സിദ്ദിഖ് ഉം പതിവ് പോലെ അദ്ദേഹത്തിന്റെ റോളും ഭംഗിയായി അഭിനയിച്ചു. കുഞ്ഞാലി മരക്കാർ — ടൈറ്റിൽ റോളിൽ മോഹൻ ലാൽ മോഹൻ ലാലായി അഭിനയിച്ചതല്ലാതെ കുഞ്ഞാലി മരക്കാർ ആയി തോന്നിയില്ല. കടൽ കൊള്ളക്കാരനായും, റോബിൻ ഹുഡ് ആയും അൽപ്പം നെഗറ്റീവ് ഷെയ്ഡ് ഉള്ള പാത്രസൃഷ്ടിയായിട്ടും, മോഹൻ ലാലിനു അദ്ദേഹത്തിന്റെ അഭിനയ സാധ്യതയെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ പറ്റിയ രംഗങ്ങൾ- കഥ മൂന്ന് മണിക്കൂർ നീണ്ടെങ്കിലും ഒന്നിലും കണ്ടില്ല.

ഡാൻസ്‌ — പാട്ടു സീനുകൾ വളരെ ഹൃദ്യമായി തോന്നി. പ്രിയദർശൻ അദ്ദേഹത്തിന്റെ virasat ലെയും , തേന്മാവിൻ കൊമ്പത്തെയും സ്വതേയുള്ള അദ്ദേഹത്തിന്റെ അപാരമായ പാടവം വീണ്ടും തെളിയിച്ചു. ബാഹുബലിയിലെ പാട്ടുരംഗങ്ങളെപ്പോലെ സ്വപ്നസദൃശമായ slowmotion ഒരു ദൃശ്യവിരുന്നായി. പാട്ടൊന്നും ഇപ്പോൾ ഓർമയിൽ നിൽക്കുന്നില്ലെങ്കിലും പ്രണവ് മോഹൻലാലിന്റെയും കല്യാണി പ്രിയദർശന്റെയും ഡാൻസ് വളരെ നന്നായി.

ചടുലമായ ആയുധ പയറ്റുകളുടെയും , വാക് തർക്കങ്ങളുടെയും, കഷ്ടപ്പാടുകൾ കുത്തിനിറച്ച എല്ലാ സീനുകളുടെയും ഇടയിൽ, ഡാൻസ് മാത്രം വളരെ മന്ദമായി ചിത്രീകരിച്ച പ്രിയദര്ശന് ഒരിക്കൽ കൂടി നന്ദി പറയുന്നു.

spoilers below:

കഥയുടെ രത്നച്ചുരുക്കം ഇതാണ്. കൊച്ചിയിൽ കടലിൽ ചരക്കു കച്ചവടവുമായി കഴിഞ്ഞിരുന്ന കുഞ്ഞാലിയുടെ കുടുംബത്തിലെ നാഥനായിരുന്ന മുത്തച്ഛനെയും (ഫാസിൽ) അമ്മയെയും (സുഹാസിനി) പോർട്ടുഗീസ് കാർ കൊലപ്പെടുത്തുന്നു. ജീവരക്ഷക്കായി കൊച്ചി രാജ്യത്തിൽ നിന്നും കോഴിക്കോട്ടെത്തുന്ന കുഞ്ഞാലി (പ്രണവ്) പോർട്ടുഗീസ് കാരോടുള്ള ഒടുങ്ങാത്ത പകയുമായി കടൽ കൊള്ളക്കാരനും പിന്നീട് നാട്ടിലെ പ്രമാണിമാരുടെ പൂഴ്ത്തിവെയ്പ്പിനും എതിരെ വാളോങ്ങി കൊള്ള മുതലെല്ലാം പട്ടിണിക്കാരായ പാവങ്ങൾക്ക് വിതരണം ചെയ്തു ഒരു റോബിൻഹുഡ് ആയി തീരുന്നു.കോഴിക്കോട്ടെ രാജാവായ സാമൂതിരി പോർട്ടുഗീസ്കരോടുള്ള കടൽ യുദ്ധത്തിന് കുഞ്ഞാലിയെ (പ്രായമായ കുഞ്ഞാലി — മോഹൻലാൽ) തന്റെ സേനാനായകനായി നിയമിക്കുന്നു. സാത്വികനും സൽഗുണ സമ്പന്നനുമായ മങ്ങാട്ടച്ചനാണ് സാമൂതിരിയുടെ മുഖ്യ ഉപദേശകനും മന്ത്രിയും — അദ്ദേഹമാണ് സാമൂതിരിയെ അങ്ങനെ ഉപദേശിക്കുന്നത്. വില്ലന്മാരായി കുറെ കോലത്തിരിമാരും(എണ്ണിയാൽ തീരില്ല) രാജസദ്ദസ്സിലെ കുറെ കുനുഷ്ടു രാജപ്രമാണിമാരും (Innocent. മാമുക്കോയ അങ്ങനെ പ്രിയദർശൻ പടത്തിലെ സ്ഥിരം നടീനടന്മാർ മുഴുബനും, പ്രിയദർശൻ മലയാള സിനിമ വിട്ടു ഹിന്ദിയിലും തമിഴിലും ചേക്കേറിയ വകയിൽ — സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു അങ്ങനെ പല സ്റ്റാർ നടീ നടന്മാരും എന്തൊക്കെയോ വന്നു പറഞ്ഞു രംഗം ഒഴിയുന്നുണ്ട് ). ശരിക്കും ഇത് ഒരു ഗെയിം ഓഫ് ത്രോൺസ് സ്കോപ്പിൽ ഒരു സീസൺ സീരിയൽ ആയി എടുത്തിരുന്നെങ്കിൽ ഇവർക്കൊക്കെ പറ്റിയ റോൾ കൊടുത്തു കുറെ കൂടി ജോർ ആക്കാമായിരുന്നു. ഓരോ എപ്പിസോഡിലും ഒരാളെ വച്ച് കത്തിയോ, തോക്കോ വച്ച് പതുക്കെ കൊല്ലാമായിരിന്നു . അല്ലാതെ ഒരു സീൻ = ഒരു ബോഡി എന്ന ഈ ഏർപ്പാട് അത്ര ശരിയായില്ല . അവരുടെ പേരും ബന്ധവും പഠിക്കാൻ പോലും സമയം കിട്ടിയില്ല (സുരേഷ് കൃഷ്ണയുടെ കഥാപാത്രം ). കുഞ്ഞാലി പോർട്ടുഗീസ് കാരെ കടലിൽ പരാജയപ്പെടുത്തുന്നു. പക്ഷെ കൊട്ടാര ഉപജാപക സംഘങ്ങളുടെ കുത്തിത്തിരിപ്പിൽ സാമൂതിരിയും കുഞ്ഞാലിയും അകലുന്നു . അവസാനം കുഞ്ഞാലിയെ പോർട്ടുഗീസ്കാർ തടവുകാരനാക്കി ഗോവയിൽ വച്ച് ശിരച്ഛേദനം ചെയ്യുന്നു. അത് ചരിത്രം തന്നെ.

പടം ഒട്ടും പോലും ബോറടിച്ചില്ല. ഒരു നല്ല പ്രിയദർശൻ പടം (കാലാപാനി പോലെ) ചരിത്രബോധമുള്ള മലയാളി പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പടം തന്നെ.

--

--

poojyam
വ്യാകുലൻ

Notes from a travel enthusiast. Both real and imaginary reel trips.